KSDLIVENEWS

Real news for everyone

കാസര്‍കോട് സ്വദേശിനിയായ ഭര്‍തൃമതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയെ അറസ്റ്റു ചെയ്തു

SHARE THIS ON

തളിപ്പറമ്പ്: കാസര്‍കോട് സ്വദേശിനിയായ ഭര്‍തൃമതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് നെല്ലിപ്പാറ കപ്പണയിലെ കുന്നത്തില്‍ ഹൗസില്‍ ബിജോയ് ജോസഫിനെ(40)യാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാംപ്രതിയായ രയരോത്തെ കൊട്ടാരത്തില്‍ ഹൗസില്‍ പ്രകാശ് കുര്യനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബിജോയിയും പ്രകാശ് കുര്യനും യുവതിയുമായി ഫോണ്‍വഴി സൗഹൃദത്തിലേര്‍പ്പെടുകയായിരുന്നു. പിന്നീട് യുവതിയെ കാര്‍ത്തികപുരത്തെ ഭര്‍തൃവീട്ടില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ബിജോയ് ജോസഫ് കാസര്‍കോട് ബന്തടുക്കയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്നും ഇരിട്ടിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!