KSDLIVENEWS

Real news for everyone

ഹഥ്റാസ്‌ കേസ് ; പെൺകുട്ടിയുടെ കുടുംബത്തിന്റെ വിശദമായ മൊഴി സിബിഐ രേഖപ്പെടുത്തി,
അന്വേഷണം സുപ്രീംകോടതി മേൽനോട്ടത്തിൽ വേണമെന്ന് യുപി സർക്കാർ

SHARE THIS ON

ഉത്തർപ്രദേശ് : ഹഥ്റാസ്‌ കേസിൽ സിബിഐ പെൺകുട്ടിയുടെ കുടുംബത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി സിബിഐ . അച്ഛനെയും പെൺകുട്ടിയുടെ സഹോദരങ്ങളേയും ഹൃത്രാസിലെ താൽക്കാലിക കേന്ദ്രത്തിലെത്തിച്ചാണ് മൊഴിയെടുക്കുന്നത് . അമ്മയുടെ മൊഴി വീട്ടിലെത്തി ഇന്ന് തന്നെ രേഖപ്പെടുത്തും . ഹൃത്രാസിലെ ചാന്ദ്പ സ്റ്റേഷനിലെത്തിയ സംഘം അന്വേഷണ സംഘവുമായി ചർച്ച നടത്തി . കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴി ഇന്നലെയെടുത്തിരുന്നു . സംഭവ സ്ഥലവും സിബിഐ സംഘം സന്ദർശിച്ചു . അതേസമയം കേസിലെ സിബിഐ അന്വേഷണം സുപ്രീംകോടതി മേൽനോട്ടത്തിലാവണമെന്ന് കുടുംബത്തിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാരും അഭ്യർത്ഥിച്ചു . കുടംബത്തിന് ത്രിതല സുരക്ഷ ഒരുക്കിയതായും സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി . അതേസമയം ഹൃത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റ് ചെയ്ത ലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും ഇഡി ചോദ്യം ചെയ്യുകയാണ് . അലഹബാദ് ഹൈക്കോടതിയിലേക്ക് ജാമ്യാപേക്ഷ മാറ്റാൻ സുപ്രീംകോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ : യും ഒപ്പമുള്ള മൂന്ന് പേരയും മധുര ജയിലെത്തി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത് . ഹൃത്രാസ് സംഭവത്തിലെ ഇടപെടലിന് വിദേശ സഹായം കൈപ്പറ്റിയെന്ന കുറ്റാരോപണമാണ് ഇഡി അന്വേഷിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!