കർഷകരോട് വീണ്ടും അവഗണന : ഡൽഹിയിൽ കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ കേന്ദ്ര കൃഷി മന്ത്രി പങ്കെടുത്തില്ല , കർഷകർ ഇറങ്ങിപ്പോയി

ദില്ലി : കർഷക പ്രക്ഷോഭം പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പങ്കെടുത്തില്ല . ഇതേതുടർന്ന് കർഷകർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി . വിവാദമായ കാർഷിക നിയമത്തിന്റെ പകർപ്പുകൾ കർഷകർ മന്ത്രാലയത്തിന് മുന്നിൽ കീറിയെറിയുകയും ചെയ്തു.കൃഷിമന്ത്രിക്ക് പകരം കേന്ദ്ര കാർഷിക സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുത്തത് . എന്നാൽ , കൃഷി മന്ത്രി പങ്കെടുത്താൽ മാത്രമേ യോഗവുമായി മുന്നോട്ടുപോകൂവെന്ന് കർഷകർ നിലപാടെടുക്കുകയായിരുന്നു . കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി

