KSDLIVENEWS

Real news for everyone

ഉഡുപ്പിയിലെ പ്രവാസിയുടെ ഭാര്യയുടേയും മൂന്ന് മക്കളുടേയും കൂട്ടക്കൊലപാതകം; പ്രതി അറസ്റ്റില്‍

SHARE THIS ON

ഉഡുപ്പി/ മൽപെ: ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രവീണ്‍ അരുണ്‍ ഛൗഗലെയാണ് (47) ബെലഗാവി കുഢുച്ചിയില്‍ ബന്ധു വീട്ടില്‍ നിന്ന് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രവീണ്‍ ടാക്സി ഡ്രൈവറാണ്.

മൊബൈല്‍ ടവറുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്ബൻകട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കള്‍ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവരാണ് ഞായറാഴ്ച രാവിലെ 8.30നും ഒമ്ബതിനും ഇടയില്‍ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!