KSDLIVENEWS

Real news for everyone

ഡൽഹിയിലെ അക്ബർ റോഡിന്റെ പേര് മാറ്റി ബിപിൻ റാവത്തിന്റെ പേര് നൽകണമെന്ന് ബിജെപി

SHARE THIS ON

ന്യൂഡൽഹി: ഡൽഹിയിലെ അക്ബർ റോഡിന്റെ പേര് മാറ്റി, ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി. ഇത് ബിപിൻ റാവത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ ആദരമായിരിക്കുമെന്ന് ബിജെപി മീഡിയ വിഭാഗം ഡൽഹി തലവൻ നവീൻ കുമാർ ന്യൂ ഡൽഹി മുൻസിപ്പൽ കൗൺസിൽ (എൻഡിഎംസി) ചെയർമാന് കത്തയച്ചു.

അക്ബർ റോഡിന് ബിപിൻ റാവത്തിന്റെ പേര് നൽകി രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയുടെ ഓർമ്മകൾ സ്ഥിരമാക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചു. ഇത് അദ്ദേഹത്തിന് നൽകുന്ന യഥാർത്ഥ ആദരവാണെന്നും നവീൻ കുമാർ ചൂണ്ടിക്കാട്ടി.


നിരവധി പേർ സമാന ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും ചർച്ചചെയ്യുമെന്നും എൻഡിഎംസി വൈസ് ചെയർമാൻ സതീശ് ഉപാധ്യായ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!