KSDLIVENEWS

Real news for everyone

ചെർക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്ക ഡിസംബർ 17ന് റോഡ് ഉപരോധവും 18 മുതൽ അനിശ്ചിതകാല നിരാഹാര സമരവും

SHARE THIS ON

ഇടനീർ: ചെർക്കള – കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജനകീയ സമരസമിതി ഡിസംബർ 17ന് രാവിലെ 9 മണി മുതൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നു. 18 മുതൽ അനിശ്ചിതകാല നിരാഹാര സമവും സംഘടിപ്പിക്കുന്നു പത്തുപതിനഞ്ച് വർഷമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഈ റോഡിലൂടെയാണ് കർണ്ണാടകയിലേക്കും മറ്റും ദിവസവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ എടനീർ സ്വാമിജി സ്കൂളിലേക്കും സർക്കാർ സ്കൂളിലേക്കും എത്തുന്നത്. പൊതു ജനങ്ങൾ ആശ്രയിക്കുന്ന ബാങ്കിലേക്കും , പോസ്റ്റോഫീസും റേഷൻകട മുതലായ ആവശ്യങ്ങൾക്കും ഈ റോഡിലൂടെ എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയിലാണ്. കാസറഗോഡ് മെഡിക്കൽ കോളേജിലേക്ക് എത്തിപ്പെടാനുള്ള ഒരു പ്രധാന റോഡു കൂടിയാണിത്. മാസങ്ങൾക്കു മുമ്പ് നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ച് രണ്ടു മാസത്തോളം വിവിധ സമര പരിപാടികൾ നടത്തിയതിന്റെ ഭാഗമായി പണി പുനരാരംഭിക്കുകയും എന്നാൽ പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ഇതിനെപ്പറ്റിയുള്ള ജനങ്ങളുടെ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ടവർ പരസ്പരം പഴിചാരി ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ജനകീയ സമര സമിതി വീണ്ടും സമരത്തിന് തുടക്കം കുറിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!