മൃഗങ്ങള്‍ക്കായി 9 മേല്‍പാലം, 84 അടിപ്പാതകള്‍: 55,000 കോടി ചെലവിട്ട എക്‌സ്പ്രസ് വേയിലെ പ്രത്യേകതകള്‍

ചെറു പാലങ്ങൾ, 8 റെയിൽവേ മേല്‍പാലങ്ങൾ, മൃഗങ്ങൾക്ക് റോഡ് മുറിച്ചു കടക്കാൻ പാകത്തിലുള്ള നൂറോളം പാതകൾ, 7 പെട്രോൾ സ്റ്റേഷനുകൾ… തീർന്നില്ല ഇനിയും പ്രത്യേകതകേളേറെയുണ്ട്, കഴിഞ്ഞ ദിവസം തുറന്നുകൊടുത്ത നാഗ്പുർ – മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യഘട്ടത്തിന്
യാത്രാ സമയം 16 മണിക്കൂറിൽ നിന്ന് 8 മണിക്കൂറായി കുറയുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ അതിവേഗ എക്സ്പ്രസ് വേ, നാഗ്പുർ – മുംബൈ എക്സ്പ്രസ് വേ, 701 കിലോ മീറ്ററാണ് ആകെ നീളം, 120 മീറ്റർ വീതിയും.
512 കിലോമീറ്റർ നീളമുള്ള നാഗ്പുർ – മുബൈ സമൃദ്ധി എക്സ്പ്രസ് വേയുടെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ആകെ 701 കിലോ മീറ്റർ നീളമുള്ള എക്സ്പ്രസ് വേയുടെ ആദ്യഘട്ടമാണ് ജനങ്ങൾക്കായി തുറന്നത്. ബാക്കിയുള്ള 181 കിലോ മീറ്റർ 2023 ജൂലൈയോടുകൂടി പൂർത്തിയാക്കുമെന്നാണ് എം.എസ്.ആർ.ഡി.സി. (Maharashtra State Road Development Corporation) അറിയിച്ചത്. നിലവിൽ ഷിർദ്ദിവരേയാണ് ‘ ‘Hindu Hrudaysamrat Balasaheb Thackeray Maharashtra Samruddhi Mahamarg’ എന്ന് പേരിട്ടിരിക്കുന്നത്. ഇതോടെ ഇനി അതിവേഗ പാതയിൽ കൂടി 5 മണിക്കൂറിനുള്ളിൽ മുംബൈയിൽ നിന്ന് ഷിർദ്ദിയിലെത്താനാകും.

