KSDLIVENEWS

Real news for everyone

കേരള ബഡ്ജറ്റ് 2021; കാസർകോട് പാക്കേജിന് 160 കോടി

SHARE THIS ON

തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി ഡോ . ടി എം തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു . നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ – വികസന – സാമൂഹ്യ സുരക്ഷാ പദ്ധതികളും ജനപ്രിയ പ്രഖ്യാപനങ്ങളും അടങ്ങിയതാണ് ബജറ്റ് . സാമൂഹികക്ഷേമ പെൻഷൻ 1600 രൂപയായി ഉയർത്തുമെന്നും ഇത് ഏപ്രിൽ മാസത്തോടെ പ്രാബല്യത്തിൽ വരുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി . നെല്ലിന്റെ സംഭരണവില 28 രൂപയായും റബ്ബറിന്റെ താങ്ങുവില 170 രൂപയായും ഉയർത്തുന്നതായും മന്ത്രി പറഞ്ഞു . ബജറ്റിലെ മറ്റു പ്രധാന നിർദ്ദേശങ്ങൾ : – 8 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക , ആരോഗ്യവകുപ്പിൽ 4000 തസ്തികകൾ സൃഷ്ടിക്കും , 15000 കോടിയുടെ കിഫ്ബി പദ്ധതികൾ പൂർത്തിയാക്കും , കിഫ്ബി ഉത്തേജന പാക്കേജിന് 60,000 കോടി , നാളികേരത്തിന്റെ സംഭരണ വില 32 രൂപയായി ഉയർത്തി , ആരോഗ്യ സർവ്വകലാശാലാ ഗവേഷണ കേന്ദ്രത്തിനു ഡോ . പൽപ്പുവിന്റെ പേരിടും , സ്ത്രീ പ്രൊഫഷണലുകൾക്ക് ഹസ്വപരിശീലനം നൽകി ജോലിക്ക് പ്രാപ്തരാക്കും , 20 ലക്ഷം പേർക്ക്അഞ്ചുവർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ജോലി നൽകുന്ന പദ്ധതിക്ക് തുടക്കം , എല്ലാ വീട്ടിലും ലാപ്ടോപ്പ് , സംവരണ വിഭാഗക്കാർക്ക് സൗജന്യമായി ലാപ്പ്ടോപ്പ് , കെ ഫോൺ ഒന്നാംഘട്ടം ഫെബ്രുവരിയിൽ , സർക്കാർ കോളേജുകളുടെ പശ്ചാത്തല സൗകര്യവികസനത്തിനു 56 കോടി , സർവ്വകലാശാലകളിൽ ഓട്ടോണമസ് കേന്ദ്രങ്ങൾക്കായി 500 കോടി , കൈത്തറി മേഖലയ്ക്ക് 52 കോടി , തൊഴിലുറപ്പ് പദ്ധതിയിൽ മൂന്നു ലക്ഷം പേർക്കു കൂടി തൊഴിൽ , അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി , തൊഴിലുറപ്പു പദ്ധതിയിൽ ക്ഷേമനിധി ഏർപ്പെടുത്തും , പ്രവാസി പെൻഷൻ 3500 രൂപയാക്കി , കാർഷിക വികസനത്തിനു മൂന്നിന കർമ്മപദ്ധതി , മൂന്നു വ്യവസായി ഇടനാഴികൾക്ക് 50,000 കോടി , ക്യാൻസർ മരുന്നുനിർമ്മാണത്തിനു പ്രത്യേക പാർക്ക് , വയോജന ക്ഷേമത്തിനു കാരുണ്യ അറ്റ് ഹോം , മരുന്നുകൾ വീടുകളിൽ എത്തിക്കും , കടൽഭിത്തി നിർമ്മാണത്തിനു 150 കോടി , മത്സ്യമേഖലയിൽ മണ്ണെണ്ണ വിതരണത്തിനു 60 കോടിപാലിയേറ്റീവ് മേഖലയിലെ വാഹനങ്ങൾക്കു നികുതി കുറയ്ക്കും , വ്യവസായത്തിനുള്ള രജിസ്ട്രേഷൻ സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!