ജില്ലയിൽ ആദ്യ സിഎൻജി ഫില്ലിങ് സ്റ്റേഷൻ അടുത്ത മാസം പ്രവർത്തന സജ്ജമാകും

കാസർകോട് ∙ ജില്ലയിലെ ആദ്യത്തെ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) ഫില്ലിങ് സ്റ്റേഷൻ അടുത്ത മാസം പ്രവർത്തന സജ്ജമാകും. പെരിയയിലും ചെറുവത്തൂരിലുമായി 2 സ്റ്റേഷനുകളാണ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ തുടങ്ങാൻ പണി ആരംഭിച്ചെങ്കിലും കോവിഡ് കാരണം വൈകുകയായിരുന്നു. രണ്ടു സ്ഥലത്തും നിലവിലുള്ള പെട്രോൾ പമ്പിൽ തന്നെയാണ് സിഎൻജിക്കുള്ള സൗകര്യം കൂടി ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ മാവുങ്കാലിലും കുഡ്‍ലുവിലും പണി പുരോഗമിക്കുന്നുണ്ട്.
രണ്ടാം ഘട്ടത്തിൽ ഇവിടെയും തുടങ്ങും. അമ്പലത്തറയിൽ നിർമിക്കുന്ന സിറ്റി ഗ്യാസ് സ്റ്റേഷന്റെ പണി തുടങ്ങാത്തതിനാൽ ലോറിയിലാണു സിഎൻജി ഫില്ലിങ് സ്റ്റേഷനുകളിൽ എത്തിക്കുക. 2030 ഓടെ കണ്ണൂർ-കാസർകോട് ജില്ലകളിലായി 100 ഫില്ലിങ് സ്റ്റേഷനുകൾ തുടങ്ങാനാണ് ഇതിനു നേതൃത്വം നൽകുന്ന ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎൽ) ഉദ്ദേശിക്കുന്നത്.
സിഎൻജിയിൽ പ്രവർത്തിക്കുന്ന 100ൽ താഴെ വാഹനങ്ങൾ
സിഎൻജിയിൽ പ്രവർത്തിക്കുന്ന 100ൽ താഴെ വാഹനങ്ങളാണ് നിലവിൽ ജില്ലയിലുള്ളത്. കാറുകളാണ് കൂടുതൽ. സിഎൻജിയിലും പെട്രോളിലും പ്രവർത്തിക്കുന്ന വാഹനങ്ങളാണിവ. സിഎൻജി ലഭ്യമല്ലാത്തതിനാൽ പെട്രോളിലാണ് ഇവ ഇപ്പോൾ പ്രവർത്തിക്കുന്നത്. സിഎൻജി ലഭ്യത കൂടുന്നതോടെ കൂടുതൽ പേർ ഇതിലേക്ക് മാറാനിടയുണ്ട്.നിലവിലുള്ള പെട്രോൾ വാഹനങ്ങളിൽ പുതുക്കൽ വരുത്തി സിഎൻജിയിലേക്ക് മാറാൻ കഴിയും. പ്രത്യേക സിഎൻജി കിറ്റ് ഘടിപ്പിച്ചാണ് ഇങ്ങനെ മാറ്റുന്നത്.
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലും പള്ളിക്കുന്നിലുമായി രണ്ട് കേന്ദ്രങ്ങളിൽ ഇത് ചെയ്യുന്നുണ്ട്. കാസർകോട് ജില്ലയിൽ ഇത്തരം സ്ഥാപനം ഇല്ല. പെട്രോൾ വാഹനങ്ങൾ എല്ലാം മാറ്റാൻ കഴിയുമെങ്കിലും കാറുകൾ മാത്രമാണ് കണ്ണൂരിൽ ചെയ്യുന്നത്. ഒരു കാറിൽ സിഎൻജി കിറ്റ് ഘടിപ്പിക്കാൻ 54000 മുതൽ 75000 രൂപ വരെയാണ് ചെലവ്. ഡീസൽ വാഹനങ്ങളിൽ എൻജിൻ ഭേദഗതി വരുത്തി സിഎൻജിയിലേക്ക് മാറും. ഇതിനു ചെലവ് കൂടും.
ഇന്ധനക്ഷമത
ഇന്ധനക്ഷമത കൂടുമെന്നതിനാൽ സിഎൻജി ഉപയോക്താക്കളുടെ കീശ അധികം ചോർത്തില്ല. വാഹനങ്ങൾ ഒന്നര ലീറ്റർ പെട്രോളിൽ ഓടുന്ന ദൂരം ഒരു കിലോ സിഎൻജിയിൽ ഓടും. ഒരു കിലോഗ്രാം സിഎൻജിക്ക് 75 രൂപയാണ് കണ്ണൂരിലെ വില. പെട്രോളിനേക്കാളും 30 രൂപ കുറവ്. വിലക്കുറവിനൊപ്പം ഇന്ധനക്ഷമതയും കൂടുമ്പോൾ സിഎൻജി കൂടുതൽ ലാഭകരമാകും. പുക

