സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 45,520രൂപയായി; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഒരു ഗ്രാമിന് 59,60 രൂപയും പവന് 45,520 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ വില. 12 ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയുടെ കുറവാണ് ഉണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

