KSDLIVENEWS

Real news for everyone

അഭിമന്യുവിന് രാഷ്ട്രീയമില്ല; കൊലപാതക കാരണം അറിയില്ലെന്ന് അച്ഛന്‍

SHARE THIS ON

ആലപ്പുഴ : ക്ഷേത്ര ഉത്സവത്തിനിടെ കുത്തേറ്റു മരിച്ച 15 കാരന്‍ അഭിമന്യു രാഷ്ട്രീയപ്രവര്‍ത്തകനല്ലെന്ന് അച്ഛന്‍ അമ്ബിളി കുമാര്‍. അഭിമന്യു ഒരു പ്രശ്‌നത്തിനും പോകാറില്ല. രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കാന്‍ പോയിട്ടില്ല. അഭിമന്യുവിന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. കുടുംബം മൊത്തം കമ്യൂണിസ്റ്റുകാരാണ്. അഭിമന്യു ഇന്ന് എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് പോകേണ്ടതാണ്. കൊലപാതകത്തിന് കാരണം എന്താണെന്ന് അറിയില്ലെന്നും അമ്ബിളി കുമാര്‍ പറഞ്ഞു.

അഭിമന്യുവിന്റെ സഹോദനും മറ്റു ചിലരുമായി കഴിഞ്ഞ ദിവസങ്ങളില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ആ തര്‍ക്കം ഇന്നലെ ക്ഷേത്രപരിസരത്തു വെച്ച്‌ വാക്കേറ്റത്തിലും കയ്യാങ്കളിയിലേക്കും നീങ്ങിയെന്നും, ഇതിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു എന്നുമാണ് പൊലീസ് സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!