KSDLIVENEWS

Real news for everyone

മൊഗ്രാല്‍ പുത്തൂർ കല്ലങ്കൈ ദേശീയ പാതയില്‍ കാറിടിച്ച് യുവാവ് മരിച്ചു

SHARE THIS ON

മൊഗ്രാല്‍ പുത്തൂര്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. കല്ലങ്കൈ ബെള്ളൂരിലെ പത്മനാഭന്‍ (40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയില്‍ ദേശീയപാതയിലാണ് അപകടം നടന്നത്.

കാസര്‍കോട് നിന്ന് മംഗളുറു എയര്‍പോര്‍ടിലേക്ക് പോകുകയായിരുന്ന കാറാണ് പത്മനാഭനെ ഇടിച്ചത്. ഉടനെ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുമ്പളയില്‍ ടാക്സി ഡ്രൈവറാണ് പത്മനാഭന്‍.

ദാമോദരന്‍ – ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: തൃഷ, കനീത, കീര്‍ത്ത.

സഹോദരന്‍: ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!