ആര്‍എസ്എസ്സിന്റെ വംശീയ അക്രമങ്ങളെ ജനകീയമായി നേരിടും : എസ്ഡിപിഐ

മഞ്ചേശ്വരം : രാജ്യവ്യാപകമായി ആർഎസ്എസ് നടത്തുന്ന വംശീയ അക്രമങ്ങളെ ജനഗീയമായി ചെറുക്കണമെന്ന് എസ്ഡിപിഐ. രാമനവമി ആഘോഷങ്ങളുടെ മറവില്‍ രാജ്യത്തെ പതിനാലോളം സംസ്ഥാനങ്ങളില്‍ ഒരേ സമയം നടന്ന അക്രമങ്ങള്‍ ആകസ്മികമോ യാദൃശ്ചികമോ അല്ല. കൃത്യമായ ആസൂത്രണത്തോടെയാണ് വംശീയ അക്രമങ്ങള്‍ നടന്നിരിക്കുന്നത്. ഇവിടെ ഭരണകൂടമോ നിയമപാലകരോ ഇരകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ തയ്യാറായില്ല എന്നത് ഞെട്ടലോടെയാണ് ജനാധിപത്യ വിശ്വാസികള്‍ നോക്കിക്കാണുന്നത് എന്ന് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ.’ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ്ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ ഉപ്പളയിൽ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

