ഗുരുവായൂര്‍-മധുര എക്സ്‌പ്രസില്‍ യാത്രക്കാരന് പാമ്പ് കടിയേറ്റു; സംഭവം ഏറ്റുമാനൂരില്‍, ബോഗി ഒഴിപ്പിച്ച് ട്രെയിൻ പോയി

കോട്ടയം: ട്രെയിനില്‍ യാത്രക്കാരന് പാമ്ബ് കടിയേറ്റെന്ന് സംശയം. ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്ബ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരില്‍ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്ബർ ബോഗിയിലെ ഒരു യാത്രക്കാരന് പാമ്ബ് കടിയേറ്റതായി സംശയം തോന്നിയത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ഏഴാം നമ്ബർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു. ബോഗിയില്‍ പരിശോധന നടത്തിയെങ്കിലും പാമ്ബിനെ കണ്ടെത്താാനായില്ല. അതേസമയം യാത്രക്കാരനെ കടിച്ചത് പാമ്ബ് തന്നെയാണോയെന്ന സംശയത്തിലാണ് റെയില്‍വെ പൊലീസ്. ട്രെയിനില്‍ വച്ച് എലിയാണോ കടിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്ന സംശയം.

