.ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം: എൻ.എ. നെല്ലിക്കുന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകി
കാസർകോട് : ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ ഒരുക്കണമെന്നവശ്യപ്പെട്ട് നിയുക്ത കാസർകോട് എം.എൽ.എ. എൻ.എ. നെല്ലിക്കുന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
നിലവിലെ ജില്ലയുടെ സാഹചര്യത്തിൽ ഓക്സിജൻ കിടക്കയുടെ എണ്ണം വർധിപ്പിക്കണമെന്നും ഇൻവാസിവ് വെന്റിലേറ്ററുകൾ സ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ കാർഡിയോളജിസ്റ്റും അനസ്തേഷ്യാവിഭാഗം ഡോക്ടർമാരെയും നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു