താൻ കോവിഡ് പോസിറ്റീവായിരിക്കുമ്പോഴും തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ദുരിതം അറിഞ്ഞ് ദ്രുതഗതിയിൽ ഇടപ്പെട്ട് നിയുക്ത മഞ്ചേശ്വരം എം.എൽ എ എ.കെ.എം അഷ്റഫ്

കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട മൂസോടിയിലെ അഞ്ച് കുടുംബങ്ങളെ സുരക്ഷിത വാടക വീടുകളിലേക്ക് മാറ്റി താമസിപ്പിക്കാൻ നിയുക്‌ത എം.എൽ.എ . എ.കെ.എം അഷ്‌റഫ് നിർദേശം നൽകി. അഞ്ചു കുടുംബങ്ങളുടെയും വാടക എ കെ എം ഏറ്റെടുത്തു.
കോയിപ്പാടി, പെർവാഡ് പ്രദേശങ്ങളിൽ കടലാക്രമണ ബാധിത പ്രദേശവാസികളെ അടിയന്തിരമായി കുമ്പളയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിതാമസിപ്പിക്കാൻ എ കെ എം അഷ്‌റഫ് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. മണ്ഡലത്തിൽ കാലവർഷക്കെടുതി മൂലം ദുരിതത്തിലായ ജനങ്ങൾക്കുള്ള സമാശ്വാസ നടപടികൾക്കായി വിശദമായ നിവേദനം ഇന്ന് തന്നെ കേരള സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags # Corona-india- # COVID19 # Kasaragod # Kerala # News

