KSDLIVENEWS

Real news for everyone

മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തില്‍ ആദ്യമായി രണ്ട് വനിതകള്‍; ജനറല്‍ സെക്രട്ടറി ആയി പി കെ കുഞ്ഞാലിക്കുട്ടി തുടരും

SHARE THIS ON

മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തില്‍ ആദ്യമായി രണ്ട് വനിതകള്‍. ജയന്തി രാജനും, ഫാത്തിമ മുസാഫറും അസിസ്റ്റന്റ് സെക്രട്ടറിമാർ.

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ആയി പി കെ കുഞ്ഞാലിക്കുട്ടി തുടരും.

മുതിർന്ന നേതാക്കള്‍ തല്‍സ്ഥാനത്ത് തുടരും. സാദിഖലി ശിഹാബ് തങ്ങള്‍ ചെയർമാൻ. പ്രസിഡന്റ്‌ ഖാദർ മൊയ്‌തീൻ. ചെന്നൈയില്‍ ചേർന്ന ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.

ഭാരവാഹികള്‍- പ്രൊഫ കെ.എം ഖാദർ മെയ്തീന്‍ (പ്രസിഡന്‍റ്),സാദിഖലി ശിഹാബ് തങ്ങള്‍(ചെയർമാൻ),പി.കെ കുഞ്ഞാലിക്കുട്ടി(ജന. സെക്രട്ടറി)

കെ.പി.എ മജീദ്, ടി.എ അഹമ്മദ് കബീർ, അഡ്വ.ഹാരിസ് ബീരാൻ എംപി, മുനവർ അലി തങ്ങള്‍ എന്നിവരെ ലീഗ് ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!