KSDLIVENEWS

Real news for everyone

യുഡിഎഫ് വാഗ്ദാനം ചെയ്ത കെഎസ്.ആര്‍.ടി.സി ബസുകളിൽ സൗജന്യ യാത്ര: ബിജെപി പ്രതിഷേധം തുടങ്ങി: കാസർകോട്ട് മഹിളാ പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി

SHARE THIS ON

കാസർഗോഡ്: സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര എന്ന വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രതിഷേധം തുടങ്ങി. കാസർകോട് കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്ന പ്രതിഷേധ പരിപാടി ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എൽ അശ്വിനി ഉദ്ഘാടനം ചെയ്തു.

തെരഞ്ഞെടുപ്പു കാലത്ത് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്ന് അശ്വിനി ആവശ്യപ്പെട്ടു. മെയ് 15ന് ശേഷം സൗജന്യം അനുവദിക്കണമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത് – അശ്വിനി കൂട്ടിച്ചേർത്തു. പ്രതിഷേധ സമരത്തിന് കെ എസ് രമണി മധൂർ പഞ്ചായത്ത് പ്രസിഡണ്ട് സുജ്ഞാനി ഷാൻബോഗ്, ബദിയഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അശ്വിനി തുടങ്ങിയവർ നേതൃത്വം നൽകി. മംഗ്ളൂരു ഭാഗത്തേയ്ക്കുള്ള ബസിൽ കയറി ഇരുന്നാണ് മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്. പിന്നീട് ബസിൽ നിന്നു ഇറങ്ങിയ പ്രവർത്തകർ ഡിപ്പോയിലേയ്ക്കുള്ള കവാടം ഉപരോധിച്ചു. ഇതോടെ വനിതാ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!