KSDLIVENEWS

Real news for everyone

മൂന്നാറിൽ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു

SHARE THIS ON

മൂന്നാർ: മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ആർ കെ പണ്ടാരം എന്നയാളാണ് മരിച്ചത്. ഉരുൾപൊട്ടലുണ്ടായപ്പോൾ വീട്ടിൽ തനിച്ചായിരുന്നു. നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.

അതേസമയം, മൂന്നാറിലെ ദേവികുളം ഗ്യാപ് റോഡിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. ഗതാഗതം തടസ്സപ്പെടുകയും ചെളിയും പാറക്കല്ലുകളും റോഡിലേക്ക് വീഴുകയും ചെയ്തു. ഇത് ആറാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!