സ്വപ്നയ്ക്കു നല്‍കിയ 16 ലക്ഷം ശമ്പളം ആരില്‍നിന്ന് ഈടാക്കും; സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം

തിരുവനന്തപുരം∙ സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകാൻ കഴിയില്ലെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പിഡബ്ല്യുസി) അറിയിച്ചതിനെ തുടർന്ന് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) സർക്കാരിനെ സമീപിച്ചു. തുടർനടപടികൾ സ്വീകരിക്കുന്നതിൽ നിർദേശം തേടിയാണു സർക്കാരിനെ സമീപിച്ചത്. സർക്കാർ തീരുമാനത്തിനായി കാക്കുകയാണെന്നും കരാറിലെ വ്യവസ്ഥകൾ അനുസരിച്ചു പണം തിരികെ പിടിക്കാനാണ് ആലോചിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

