ഷാജഹാന്‍ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ്സെന്ന് മന്ത്രി റിയാസ്

കോഴിക്കോട്: പാലക്കാട് ഷാജഹാന്‍ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ്സെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തെ കലാപഭൂമിയാക്കാനാണ് ആര്‍.എസ്.എസ് ശ്രമം. ഇതിലൂടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് നീക്കം. സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടേണ്ടവരാണെന്ന മനോഭാവമാണ് യു.ഡി.എഫിനെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
സി.പി.എം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്‍ ഇന്നലെ രാത്രി 9.15ഓടെയാണ് കൊല്ലപ്പെട്ടത്. വീട്ടലേക്ക് പോകും വഴി ബൈക്കിലെത്തിയ സംഘം കടയുടെ മുന്നിലിട്ട് വെട്ടക്കൊല്ലുകയായിരുന്നു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി. ഷാജഹാന് ഭീഷണിയുണ്ടായിരുന്നുവെന്നും കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ്സാണെന്നും സിപിഎം ജില്ലാ നേതൃത്വവും ആരോപിച്ചു.

