KSDLIVENEWS

Real news for everyone

ഗാന്ധിക്കും നെഹ്‌റുവിനുമെതിരേ നുണപറഞ്ഞ് വ്യാജപ്രചാരണം നടത്തുന്നു; ബിജെപിക്കെതിരേ സോണിയ ഗാന്ധി

SHARE THIS ON

ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ സ്വാർത്ഥ തത്പരരായ സർക്കാർ നിസാരവത്കരിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്ന് സോണിയാ ഗാന്ധി പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ 75 വർഷക്കാലത്തെ നേട്ടത്തേയും സ്വാതന്ത്യ സമര സേനാനികളുടെ ത്യാഗത്തേയും നിലവിലുള്ള സർക്കാർ അംഗീകരിക്കാൻ തയ്യാറല്ലെന്നും സോണിയാ ഗാന്ധി ആരോപിച്ചു.


കഴിഞ്ഞ 75 വർഷക്കാലം രാജ്യം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു, എന്നാൽ സ്വാർത്ഥതമാത്രം കൈമുതലാക്കിയ നിലവിലെ സർക്കാർ രാജ്യത്തിന്റെ നേട്ടങ്ങളേയും നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ സത്യാഗത്തേയും അംഗീകരിക്കാൻ തയ്യാറല്ല. രാഷ്ട്രീ താൽപ്പര്യത്തിനുവേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയും മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലാഭായ് പട്ടേൽ, അബ്ദുൽ കലാം ആസാദ് തുടങ്ങിയവർക്കെതിരെ നുണകളുടെ അടിസ്ഥാനത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തുകയും ചെയ്യുകയാണ്. ഇതിനെ കോൺഗ്രസ് ശക്തമായി എതിക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.


‘ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സര്‍ക്കാരുകളായി മാറുന്ന തദ്ദേശ സ്ഥാപനങ്ങളുമാണ് ഫെഡറല്‍ സംവിധാനത്തിന്റെ കരുത്തുറ്റ അടിത്തറ. സാമ്പത്തിക രംഗത്തുള്‍പ്പെടെ ഫെഡറല്‍ തത്വങ്ങള്‍ പൂര്‍ണമായി പാലിക്കണം. വികസന ആവശ്യത്തിന് വേണ്ടത്ര സമ്പത്ത് ലഭിക്കുമ്പോള്‍ മാത്രമേ ഫെഡറലിസത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഭാഷകളെയും സംസ്കാരങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ദേശീയത. മതനിരപേക്ഷത മറന്നുള്ള ഏത് നിലപാടും സ്വാതന്ത്ര്യസമര ലക്ഷ്യങ്ങളുടെ നിരാകരണമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.


ട്വിറ്ററിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക ദിനമാണ്. നിശ്‌ചയദാർഢ്യത്തോടെ മുന്നേറണം. സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളോടുള്ള കടം നമ്മൾ വീട്ടണം. വൈവിധ്യത്തിൽ നിന്നാണ് ഇന്ത്യയുടെ ശക്തി പ്രവഹിക്കുന്നത്. താൻ ശ്രമിച്ചത് ജനങ്ങളെ ശാ‌ക്‌തീകരിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!