KSDLIVENEWS

Real news for everyone

അയ്യായിരത്തോളം ജീവനക്കാരെക്കൂടി ട്വിറ്റർ പിരിച്ചുവിട്ടു

SHARE THIS ON

സാൻഫ്രാൻസിസ്കോ: അയ്യായിരത്തോളം കരാർത്തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ ട്വിറ്റർ ശനിയാഴ്ച പിരിച്ചുവിട്ടു. ഇലോൺ മസ്ക് ഏറ്റെടുത്തശേഷം ട്വിറ്ററിലെ 50 ശതമാനത്തോളം ജീവനക്കാരെ കഴിഞ്ഞയാഴ്ചകളിൽ പിരിച്ചുവിട്ടിരുന്നു.

ഹാനികരമായ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനായി ജോലിക്കെടുത്തവരാണ് ഇത്തവണ പിരിച്ചുവിടപ്പെട്ട കരാർ ജീവനക്കാർ. നടപടി ട്വിറ്ററിനെ ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ കടന്നുകൂടാൻ ഇടയാക്കുമെന്ന് ജീവനക്കാർ പ്രതികരിച്ചിരുന്നു. പിരിച്ചുവിടലിനോട് ട്വിറ്റർ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!