വാശിയിലും സൗഹൃദം വിടാതെ വനിതാ സ്ഥാനാർഥികൾ

തൃക്കരിപ്പൂർ: സ്ഥാനാർഥികളായാൽ ഇങ്ങനെയായിരിക്കണം. ഒരു ബെഞ്ചിൽ സൗഹൃദം പങ്കുവെച്ച് പോളിങ് ബൂത്തിനു മുന്നിൽ. തൃക്കരിപ്പൂർ പഞ്ചായത്തിലെ വെള്ളാപ്പ് വാർഡിൽ തൃക്കരിപ്പൂർ മുജമ്മ സ്കൂളിലെ പോളിങ്ങ് ബൂത്തിലാണ് ഈ കൗതുകക്കാഴ്ച. വനിതാസംവരണ വാർഡായ ഇവിടെ മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥി കെ.എം.ഫരീദ ബീവി, എൻ.ഡി.എ. സ്ഥാനാർഥി വസന്ത ബാലൻ, എൽ.ഡി.എഫ്. സ്ഥാനാർഥി സി.ജിജി എന്നിവരാണ് ബൂത്തിനു മുന്നിലെ ബെഞ്ചിലിരുന്ന് സൗഹൃദം പങ്കുവെച്ചത്.

