KSDLIVENEWS

Real news for everyone

കോവിഡിനും തടയാനായില്ല ഈ ജനാധിപത്യബോധം
സമ്മതിദാനാവകാശം ഉപയോഗിച്ച് കോവിഡ് രോഗി

SHARE THIS ON

ചെറുവത്തൂർ: മുണ്ടക്കണ്ടത്തെ 21-കാരന്റെ വീട്ടിൽ നാലുപേർക്ക് കോവിഡ് പോസിറ്റീവായിരുന്നു. യുവാവ് ഒഴികെ മൂന്നുപേരും കഴിഞ്ഞ പരിശോധനയിൽ നെഗറ്റീവായി.
നാലുപേർക്കും വോട്ട്‌ രേഖപ്പെടുത്താൻ സ്‌പെഷ്യൽ ബാലറ്റിനായി അപേക്ഷിച്ചതാണ്. എന്നാൽ മൂന്നുപേർക്ക് മാത്രമേ ബാലറ്റ് കിട്ടിയുള്ളു.
കോവിഡ് പോസിറ്റീവായതിനാൽ തന്റെ അവകാശം പാഴാക്കാൻ യുവാവ് തയ്യാറായില്ല. ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ ആംബുലൻസിൽ വ്യക്തിസുരക്ഷാവസ്ത്രം ധരിച്ച് വൈകീട്ട് 5.30-ന് യുവാവ് പോളിങ് ബൂത്തിലെത്തി. ബൂത്തിനകത്ത് ആവശ്യമായ സൗകര്യമൊരുക്കി ജീവനക്കാർ കാത്തിരിപ്പുണ്ടായിരുന്നു. കോവിഡ് ജാഗ്രതാ നിർദേശം പാലിച്ച് വോട്ട് രേഖപ്പെടുത്തിയശേഷം എല്ലാവർക്കും കൈവീശി നന്ദി അറിയിച്ചാണ് മടങ്ങിയത്. ചെറുവത്തൂർ എ.യു.പി. സ്കൂളിലെ മുണ്ടക്കണ്ടം വാർഡ് അഞ്ച് ബൂത്ത് രണ്ടിൽ വ്യക്തിസുരക്ഷാവസ്ത്രം ധരിച്ച് വോട്ട് ചെയ്ത് മടങ്ങുന്ന 21-കാരൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!