KSDLIVENEWS

Real news for everyone

അഫ്‌സൽഖാന്റെ ആകസ്മിക വിയോഗം നാടിനെ നൊമ്പരത്തിലാഴ്‌ത്തി

SHARE THIS ON

കാസർഗോഡ് ;
കാസർഗോഡ് നഗരസഭയിലെ ഭരണത്തിന്‌ ഭാഗധേയത്വം നൽകാനുള്ള ഓട്ടത്തിലായിരുന്നു നീണ്ടനാളുകളായി അഫ്‌സൽ ഖാൻ. തെരുവത്ത്‌ 22–-ാം വാർഡ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാനായത്‌ ഈ മാറ്റത്തിന്‌ വേണ്ടിയായിരുന്നു. ഇതിനിടെയാണ്‌ തിങ്കളാഴ്‌ച പകൽ മൂന്നോടെ ബൂത്തിന്‌ പുറത്ത്‌ നിൽക്കവെ അഫ്‌സൽഖാൻ കുഴഞ്ഞുവീണത്‌. ഒപ്പമുണ്ടായിരുന്നവർ തളങ്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴി ബൂത്ത്‌ ഏജന്റിനെ ഒപ്പംകണ്ടപ്പോൾ ബൂത്തിൽ നമ്മുടെ ആരാണുള്ളതെന്നും ആളില്ലാതാവരുതെന്നും ഓർമിപ്പിച്ചു. മുസ്ലിംലീഗ്‌ മാത്രം ജയിക്കുന്ന വാർഡിന്റെ വികസനം മാത്രം ലക്ഷ്യമിട്ടാണ്‌‌ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥിയായി ജംഷീന ഫൈസലിനെ രംഗത്തിറക്കിയത്‌. കുഴഞ്ഞുവീഴുന്നതിന്‌ അരമണിക്കൂർ മുമ്പ്‌ വാർഡിന്റെ പൊതുസ്ഥിതി സംബന്ധിച്ച്‌ നേതാക്കൾക്ക്‌ വിവരം നൽകി.
പ്രദേശത്തെ മുഴുവൻ യുവാക്കളെയും സ്‌പോർട്‌സിലേക്ക്‌ അടുപ്പിക്കുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക്‌ വലുതായിരുന്നു. അതിനാൽ എല്ലാവരുടെയും പ്രിയങ്കരനായിരുന്നു . അത് തെളീക്കുന്ന തരത്തിലായിരുന്നു തളങ്കര മാലിക്ക് ദീനാർ ഹോസ്പിറ്റലിലേക്ക് അദ്ദേഹം കുഴഞ്ഞ് വീണ് കൊണ്ട് പോയതറിഞ്ഞ് ഒരു വലിയ ജനക്കൂട്ടം എത്തിയത്. അത് വിളിച്ചോതുന്നതായിരുന്നു ജന മനസ്സിൽ അഫ്സൽ ഖാൻ എന്ന പൊതു പ്രവർത്തകന്റെ സ്വാധീനം. കക്ഷി രാഷ്ട്രീയ മന്യേ അദ്ദേഹത്തിന്റെ അവസാനത്തെ ഓരോ നിമിഷവും അറിയാൻ ജനം ഒഴുകിയെത്തി. എല്ലാവരുടെയും ചുണ്ടുകളിൽ അദ്ദേഹം തിരിച്ച് വരണേ എന്ന പ്രാർത്ഥനനയായിരുന്നു. അദ്ദേഹം എല്ലാവരേയും കണ്ണീരിലാഴ്ത്തി ആ വാർത്ത പുറത്തു വന്നു. അഫ്സൽ ഖാൻ എന്നെന്നേക്കുമായി പിരിഞ്ഞു… തെരുവത്ത്‌ വാർഡിന്റെ ജനഹിതമറിയാൻ കാത്തുനിൽക്കാതെയുള്ള അദ്ദേഹത്തിന്റെ മരണം എൽഡിഎഫ്‌ പ്രവർത്തകരെയും നാട്ടുകാരെയും കൂട്ടുകാരെയും ഹോസ്പിറ്റലിൽ തടിച്ച് കൂടിയ ഒരു വലിയ ജനക്കൂട്ടത്തേയും ഒരുപോലെ കണ്ണീരിലാഴ്‌ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!