KSDLIVENEWS

Real news for everyone

ഇ-തപാല്‍ വോട്ട്: ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ഉണ്ടായേക്കില്ല

SHARE THIS ON

ന്യൂഡൽഹി : ഇ-തപാൽ വോട്ടിന്റെ ആദ്യ ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്ക് അവസരം ഉണ്ടായേക്കില്ല. അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, ജപ്പാൻ, ഓസ്ട്രേലിയ, ജർമ്മനി, തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികൾക്കാകും ആദ്യ ഘട്ടത്തിൽ ഇ-തപാൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുക.
ഫ്രാൻസ്, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്കും ആദ്യ ഘട്ടത്തിൽ വോട്ട് ചെയ്യാൻ അവസരം ലഭിച്ചേക്കും. തെരഞ്ഞെടുപ്പ് കമ്മീഷനിലെയും വിദേശകാര്യാ മന്ത്രാലയത്തിലെയും ഉദ്യോഗസഥർ ഇ-തപാൽ വോട്ട് സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ച് കഴിഞ്ഞ ആഴ്ച ചർച്ച നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം അല്ലാത്തതിനാലാണ് ആദ്യ ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്ക് ഇ-തപാൽ വോട്ട് അനുവദിക്കാത്തത് എന്നാണ് സൂചന.
ഇ- തപാൽ വോട്ട് നടപ്പിലാക്കുന്നതിനുള്ള കരട് മാർഗ്ഗരേഖ സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മിഷനും വിദേശ കാര്യാ മന്ത്രാലയവും ചർച്ച നടത്തി . ഇന്ത്യൻ എംബസ്സിയിലെ ചുമലതപ്പെട്ട ഉദ്യോഗസ്ഥൻ ബാലറ്റ് ഡൗൺ ലോഡ് ചെയ്ത് വോട്ടർക്ക് നൽകണമെന്ന നിർദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വയ്ക്കുന്നത്. വോട്ട് രേഖപെടുത്തിയ ശേഷം മുദ്ര വച്ച കവറിൽ ബാലറ്റ് തിരികെ എംബസിക്ക് കൈമാറണം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പോടെ ബാലറ്റിനൊപ്പം കൈമാറണമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ബാലറ്റ് തുടർന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എംബസ്സി അയച്ചു നൽകും.
കേരളം ഉൾപ്പടെയുള്ള നിയമസഭാ തെരെഞ്ഞുടുപ്പുകളിൽ ഇ- തപാൽ വോട്ട് സംവിധാനം ഏർപെടുത്താൻ സാങ്കേതികപരമായും ഭരണപരമായും തയ്യാറാണെന്ന് കമ്മിഷൻ അറിയിച്ചു. ഇ- തപാൽ വോട്ട് നടപ്പിലാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ തെരെഞ്ഞെടുപ്പ് കമ്മീഷൻ എംബസികളിൽ ഉറപ്പ് വരുത്തണം എന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
നിലവിൽ പോസ്റ്റൽ വോട്ട് സർവീസ് വോട്ടർമാർക്ക് മാത്രമേ ഉള്ളൂ. ഇത് പ്രവാസി ഇന്ത്യക്കാർക്കും ബാധകമാക്കണമെങ്കിൽ കേന്ദ്ര സർക്കാർ 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ട് വരണം. ഇതിന് പാർലമെന്റിന്റെ അംഗീകാരം ആവശ്യമില്ല.
2014-ൽ വ്യവസായിയും മലയാളിയുമായ ഡോ. ഷംസീർ വയലിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതു താത്പര്യ ഹർജി ആണ് പ്രവാസി വോട്ട് യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. പ്രവാസി വോട്ട് യാഥാർഥ്യമാക്കാൻ 2018 ഓഗസ്റ്റിൽ സർക്കാർ ലോക്സഭയിൽ ബിൽ പാസാക്കിയിരുന്നു. എന്നാൽ പിന്നീട് ഈ ബില്ല് രാജ്യസഭയിൽ പാസാക്കുന്നതിന് ഉള്ള നടപടികൾ ഉണ്ടായില്ല. പ്രവാസി വോട്ട് യാഥാർഥ്യമാക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ നിരവധി തവണ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!