രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു ;
24 മണിക്കൂറിനിടെ 22,065 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 354 മരണം ; കോവിഡ് മുക്തരുടെ എണ്ണവും 94,22,636 ആയി വർദ്ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 22,065 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 354 പേരാണ് ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചത്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,06,165 ആയി. മരണം 1,43,709.
94,22,636 പേര് ഇതുവരെ രോഗമുക്തരായി. രോഗമുക്തി നിരക്ക് 95 ശതമാനത്തിലേറെയെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണ നിരക്ക് 1.45 ശതമാനം.
തുടര്‍ച്ചയായി എട്ടാം ദിവസവും ആക്ടിവ് കേസുകള്‍ നാലു ലക്ഷത്തില്‍ താഴെയാണ്. 3,39,820 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ വൈറസ് ബാധിതരുടെ 3.43 ശതമാനമാണ് ഇത്.
ഓഗസ്റ്റ് ഏഴിനാണ് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നത്. ഓഗസ്റ്റ് 23ന് എണ്ണം 30 ലക്ഷത്തില്‍ എത്തി. സെപ്റ്റംബര്‍ അഞ്ചിന് 40 ലക്ഷം അയി. 16ന് രോഗബാധിതകര് അരക്കോടി കവിഞ്ഞു. സെപ്റ്റംബര്‍ 28ന് അറുപതു ലക്ഷവും ഒക്ടോബര്‍ 11ന് എഴുപതു ലക്ഷവും ആയി. ഒക്ടോബര്‍ 29നാണ് എണ്ണം 80 ലക്ഷത്തില്‍ എത്തിയത്. നവംബര്‍ ഇരുപതിന് 90 ലക്ഷം കടന്നു.

