KSDLIVENEWS

Real news for everyone

വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടൻ കമൽഹാസൻ

SHARE THIS ON

ചെ​ന്നൈ: അടുത്ത ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. ത​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ലം ഏ​തെ​ന്ന് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ അറിയിച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച്‌ ത​മി​ഴ്നാ​ട്ടി​ല്‍ ന​ട​ത്തു​ന്ന പ​ര്യ​ട​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രജനികാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണയിലുണ്ടെന്നും കമല്‍ പറഞ്ഞു
ഡിസംബര്‍ 31-ന് രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്കും. ര​ജ​നി എ​ന്‍റെ എ​തി​രാ​ളി​യ​ല്ല. ഞ​ങ്ങ​ള്‍ ഒ​രേ​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​രാ​ണ്. ഞ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​ന്‍ പ​ല​രും ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ പറഞ്ഞു.

അ​ഴി​മ​തി ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന​താ​ണ് മ​ക്ക​ള്‍ നീ​തി മ​യ്യ​ത്തി​ന്‍റെ പ്ര​ധാ​ന​ല​ക്ഷ്യ​മെ​ന്നും പാ​ര്‍​ട്ടി​ക്ക് ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ ല​ഭി​ക്കു​ന്ന പി​ന്തു​ണ​യി​ല്‍ എ​ഐ​എ​ഡി​എം​കെ​യ്ക്ക് ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ടെ​ന്നും കമല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!