KSDLIVENEWS

Real news for everyone

സീരിയൽ താരം ചിത്രയുടെ ആത്മഹത്യ ; പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ ; നടപടി നീണ്ട ആറു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ

SHARE THIS ON

സീരിയല്‍ താരം വി.ജെ ചിത്ര ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ ഹേംനാഥ് അറസ്റ്റില്‍ . ആറു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . കടുത്ത മാനസിക സമ്മര്‍ദമാണ് ചിത്രയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം .
നസ്രത്ത്പെട്ടിലെ പക്ഷനക്ഷത്ര ഹോട്ടലില്‍ ഡിസംബര്‍ 10 ന് പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് .
ഇതിന് പിന്നാലെ ഹേംനാഥിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു . മരണം സംഭവിച്ച അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു . ഇതിന് മുന്‍പും അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.

സീരിയല്‍ ചിത്രീകരണ സ്ഥലത്ത് മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോള്‍ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നു . ഇതും സമ്മര്‍ദത്തിന് കാരണമായതായി പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!