KSDLIVENEWS

Real news for everyone

മന്ത്രി എംഎം മണിയുടെ വാഹനത്തിൽ കാറിടിപ്പിച്ചു , നിർത്താതെ പോയി ; മദ്യപിച്ച് വാഹനം ഓടിച്ച എഎസ്ഐക്ക് സസ്പെൻഷൻ

SHARE THIS ON

അടിമാലി: വൈദ്യുതി മന്ത്രി എംഎം മണിയുടെ വാഹനത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ കാര്‍ ഓടിച്ച്‌ പോയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നാര്‍ സ്റ്റേഷനിലെ എഎസ്‌ഐ സജീവ് മാത്യുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയാണ് സജീവിനെ സസ്‌പെന്‍ഡ് ചെയ്തത്.

വെള്ളത്തൂവല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച വൈകിട്ടാണ് സജീവ് ഓടിച്ച കാറ് മന്ത്രിയുടെ വാഹനത്തില്‍ തട്ടുന്നത്. സജീവ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ശാല്യംപാറയില്‍ വച്ചാണ് കാറ് തട്ടിയത്. വാഹനം തട്ടിയിട്ടും ഇയാള്‍ നിര്‍ത്താതെ പോവുകയായിരുന്നു. മന്ത്രി മണിയുടെ വാഹനത്തെ കൂടാതെ ഒരു ഓട്ടോറിക്ഷയിലും ഇയാളുടെ വണ്ടി ഇടിച്ചിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായിട്ടാണ് സൂചന.

മദ്യപിച്ചിരുന്നതായി ആക്ഷേപം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ വെളളത്തൂവല്‍ പോലീസ് സജീവിന്റെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പിന്നാലെയാണ് നടപടി ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!