KSDLIVENEWS

Real news for everyone

ജില്ലയിലെ വോട്ടെണ്ണൽ സജ്ജീകരണം പൂർത്തിയായി ; അധികമായ വിജയാഹ്ലാദ പ്രകടനങ്ങളോ ആരവങ്ങളോ പാടില്ലെന്നും – ജില്ലാ കളക്ടർ

SHARE THIS ON

കാസർഗോഡ് :ജില്ലയിലെ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജമായതായും വോട്ടെടുപ്പില്‍ കാണിച്ച കോവിഡ് ജാഗ്രത വോട്ടെണ്ണല്‍ ദിനത്തിലും തുടര്‍ന്നും ഉണ്ടാവണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. പതിവ് രീതിയിലുള്ള വിജയാഹ്ലാദ പ്രകടനങ്ങളോ ആരവങ്ങളോ ഒഴിവാക്കണം. ജില്ല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ തന്നെ മാതൃകയായി മുന്നിലുണ്ട്. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ളവരുടെ സഹകരണം ഉണ്ടായതുകൊണ്ടാണ് ഇത് സാധ്യമായത്. തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളിലും വോട്ടെടുപ്പിലും എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന വേളയിലും തുടര്‍ന്നും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!