എം പിമാരുടെ ചട്ടവിരുദ്ധ സസ്‌പെന്‍ഷന്‍; രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും

എംപിമാരുടെ ചട്ട വിരുദ്ധമായ സസ്‌പെന്‍ഷനില്‍ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും. കഴിഞ്ഞ ദിവസം രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷ എംപിമാര്‍ സംയുക്തമായി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
എന്നാല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ മാപ്പ് പറയാതെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രതികാര നടപടിയുടെ ഭാഗമായുള്ള സസ്‌പെന്‍ഷനില്‍ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് പ്രതിപക്ഷം.
അതേസമയം, ലോക്സഭയില്‍ ഇന്ന് വിലക്കയറ്റത്തില്‍ ചര്‍ച്ച അനുവദിച്ചിട്ടുണ്ട്.സഭയില്‍ ഇന്ന് നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാന്‍സസ് ഭേദഗതി ബില്ലുകളും അവതരിപ്പിക്കും.

