പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ ജയില്‍ മാറ്റം ആവശ്യപ്പെട്ട് കോടതിയില്‍

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ ജയില്‍ മാറ്റം ആവശ്യപ്പെട്ടു . ഇതിനായി കോടതിയെ സമീപിച്ചു. കേസില്‍ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തവരാണ് ജയില്‍ മാറ്റം ആവശ്യപ്പെടുന്നത്.നിലവില്‍ എറണാകുളം ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറാനാണ് താത്പര്യം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഡിസംബര്‍ 29ന് പരിഗണിക്കാം എന്നറിയിച്ചു.

