മസ്ഊദ് സഖാഫി ഗൂഡല്ലൂറിന്റെ ചതുർദിന ഖുർആൻ പ്രഭാഷണത്തിന് അട്ടഗോളിയിൽ പ്രൗഢ തുടക്കം

പൈവളികെ: “വിശുദ്ധ ഖുർആൻ ഹൃദയ വിശുദ്ധിക്ക് ” എന്ന ശീർഷകത്തിൽ പ്രമുഖ പ്രഭാഷകൻ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂറിന്റെ ചതുർദിന സൂറത്ത് യാസീൻ ആസ്പദമിക്കിയുള്ള ഖുർആൻ പ്രഭാഷണത്തിന് അട്ടഗോളി മുഹ്യിദ്ധീൻ ജുമാ മസ്ജിദ് അംഗണത്തിൽ ഉജ്വല തുടക്കം.
രിഫായി ദഫ് റാത്തീബിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചതുർദിന പ്രഭാഷണ പരിപാടിയുടെ ഉദ്ഘാട സംഗമം പ്രസിഡന്റ ഹാജി യുസുഫുൽ ഖാസിമിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് യാസീൻ ഉബൈദുല്ലാ സഅദി ബായാർ ഉദ്ഘാടനം ചെയ്തു. ബുർദ ആസ്വാദന സദസ്സിന് ഇർശാദിയ്യ വിദ്ധ്യാർത്ഥികൾ നേതൃത്വം നൽകി. വിവിധ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി 4 ദിവസങ്ങളിൽ ഹാഫിസ് മസ്ഊദ് സഖാഫി ഗുഡല്ലൂർ ഖുർആൻ പ്രഭാഷണം നടത്തും.അബ്ദുറസാഖ് സഖാഫി, അബ്ബാസ് സഖാഫി അട്ടഗോളി, സിദ്ധീഖ് ലത്വീഫി ചിപ്പാർ, ഹമീദ് ഹാജി കോടിയടുക്ക,അബ്ദുല്ല സഅദി, ബദ്റുൽ മുനീർ സഖാഫി ,തശ്രീഫ് സുഹ്രി ചെർക്കള, ആസിഫ് ഹിമമി കയർകട്ട തുടങ്ങിയവർ സമ്പന്ധിച്ചു.
ഡിസംബർ 18ന് നടക്കുന്ന സമാപന ആത്മീയ സംഗമത്തിന് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുങ്കൈ നേതൃത്വം നൽകും. വാർഷിക ദഫ് റാത്തീബ് മജ്ലിസിന് ഇബ്രാഹിം മുസ്ലിയാർ നേതൃത്വം നൽകും. അന്നദാനത്തോടെ സമാപിക്കും.

