ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി

ജയ്പൂര്‍: രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം ജയ്പൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും പിടികൂടി.
വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുകയായിരുന്ന രണ്ട് പേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും ഇന്ന് രാവിലെ ജയ്പൂരിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഒരാളില്‍ നിന്ന് 3,497 ഗ്രാം ( 1.95 കോടി രൂപ ) സ്വര്‍ണവും മറ്റൊരു യാത്രക്കാരനില്‍ നിന്ന് 254 ഗ്രാം സ്വര്‍ണവും ( 14.19 ലക്ഷം ) കണ്ടെത്തി. ഷൂവിലെ സ്പീക്കറിലും ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വര്‍ണ്ണമാണ് കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം നെടുമ്ബാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടിയിരുന്നു. മലപ്പുറം സ്വദേശികളായ സാദിക്, അഹമ്മദ്, കോഴിക്കോട് സ്വദേശി റിയാസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ക്യാപ്സൂളൂകളുടെ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് 1.28 കോടി രൂപ വില വരും. എയര്‍ ഇന്റലിജന്‍സ് യൂണിറ്റും കസ്റ്റംസ് സ്പെഷ്യല്‍ ഇന്റലിജെന്‍സും ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. അതേസമയം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 75 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഒന്നര കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശി ജോമോന് ജെയിംസ്, കാസര്‍ഗോഡ് സ്വദേശി ഷറഫുദ്ദീന് എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കൂടുതല്‍ വായനയ്ക്ക്: പാമ്ബാടി ജ്വല്ലറി മോഷണം: ബിജെപി പ്രവര്‍ത്തകനായ പ്രതി പിടിയില്‍; കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് പൊലീസ്
കൂടുതല്‍ വായനയ്ക്ക്: Gold Rate Today: കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; വെള്ളിയുടെ വിലയും താഴേക്ക്

