KSDLIVENEWS

Real news for everyone

ദേശീയപാത വികസനം; സർവീസ് റോ‍ഡുകളിലെ പാർക്കിങ് ഗതാഗത തടസ്സമുണ്ടാക്കുന്നതായി പരാതി

SHARE THIS ON

മൊഗ്രാൽ; ഇടുങ്ങിയ സർവീസ് റോഡുകളിൽ സമീപത്തായി നിർമിച്ച  സ്ലാബിനു മുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും, കാൽനടയാത്രക്കാർക്കും ദുരിതമാകുന്നതായി പരാതി. തലപ്പാടി മുതൽ കാസർകോട് വരെയുള്ള സർവീസ് റോഡുകളിലാണു വാഹനം നിർത്തിയിടുന്നതിനാൽ   ഗതാഗത തടസ്സത്തിന് കാരണമാകുന്നത്. സർവീസ് റോഡിൽ മുന്നിൽ പോകുന്ന വാഹനത്തിനെ മറി കടന്ന് പോകാനുള്ള രീതിയിലാണ് കൾവർട്ടിന്റെ മുകളിൽ സ്ലാബ് നിർമിച്ചിട്ടുള്ളത്. ഇവിടെയാണ് കാറും, ഇരുചക്രവാഹനങ്ങളും പലപ്പോഴായി നിർത്തിയിടുന്നത്.  ഇത് ആംബുലൻസ് ഉൾപ്പെടെയുള്ള  വാഹനങ്ങൾക്ക് വഴിമുടക്കുന്ന അവസ്ഥയുണ്ടാകുന്നു.

സർവീസ് റോഡിന് സമീപത്ത് കൂടി  നടന്നുപോകാനിടമില്ലാത്ത അവസ്ഥയാണ്. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചാണ് ഇപ്പോഴും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. വലിയ  കണ്ടെയ്നർ  ലോറികൾക്ക് സമയം ക്രമീകരിച്ചു നൽകാത്തതും വലിയ ഗതാഗത തടസ്സത്തിന് കാരണമാവുന്നുണ്ട്. സർവീസ് റോഡിൽ വച്ച് വാഹനങ്ങളുടെ എൻജിൻ തകരാറിലായാൽ മണിക്കൂറുകളോളമാണ് വാഹന ഗതാഗതം തടസ്സപ്പെടുന്നത്. നിലവിൽ ദേശീയപാത അതോറിറ്റി വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിൽ സർവീസ് റോഡുകളുടെ വീതി കൂട്ടി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!