KSDLIVENEWS

Real news for everyone

പുതിയ റേഷൻ കാർഡ് അനുവദിക്കൽ; കാസർകോട് നടപടികൾ ഇഴയുന്നു.

SHARE THIS ON

കാസർകോട് ∙ താലൂക്ക് സപ്ലൈ ഓഫിസിൽ പുതിയ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള കാലതാമസം അപേക്ഷകരെ വലയ്ക്കുന്നു. മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷിച്ചാൽ ദിവസങ്ങൾക്കുള്ളിൽ റേഷൻ കാർഡ് ലഭിക്കുമ്പോൾ കാസർകോട്ട് മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. 4 മാസം മുൻപു നൽകിയ അപേക്ഷകൾ വരെ ഇവിടെ തീരുമാനം എടുക്കാതെ കെട്ടിക്കിടക്കുകയാണ്. അപേക്ഷ ലഭിച്ച് എത്രയും പെട്ടെന്ന് റേഷൻ കാർഡ് നൽകണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ കാസർകോട് താലൂക്ക് സപ്ലൈ ഓഫിസിൽ കഴിഞ്ഞ ഓഗസ്റ്റ് മാസം അപേക്ഷ നൽകിയവർക്കുൾപ്പെടെ കാർഡ് കിട്ടിയിട്ടില്ല. തയാറായിട്ടില്ലെന്ന മറുപടി മാത്രമാണ് അന്വേഷിക്കുമ്പോൾ ലഭിക്കുന്നതെന്ന് അപേക്ഷകർ കുറ്റപ്പെടുത്തുന്നു.അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയിട്ടാണ് റേഷൻ കാർഡിന് അപേക്ഷ നൽകേണ്ടത്. നേരത്തെ ഇതിന്റെ പകർപ്പ് എടുത്ത് സപ്ലൈ ഓഫിസിൽ എത്തിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. കോവി‍ഡിനു ശേഷം ഇതു നിർത്തി.‌

റേഷൻ കാർഡ് ലഭിക്കാത്തതിനാൽ സൗജന്യ കിറ്റ് ഉൾപ്പെടെ സർക്കാരിന്റെ ആനുകൂല്യങ്ങളൊന്നും അപേക്ഷകർക്കു ലഭിക്കുന്നില്ല. കോവിഡ് കാലത്ത് ജീവനക്കാർ ഓഫിസിലെത്താത്തതുകൊണ്ടാണ് ഇത്രയും വൈകാൻ കാരണമെന്ന് ആക്ഷേപമുണ്ട്. ‌അതേസമയം, അപേക്ഷകളിൽ പരിശോധന ആവശ്യമായതു കൊണ്ടാണ് കാർഡ് അനുവദിക്കാൻ വൈകുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫിസർ പറയുന്നു. പുറമ്പോക്കിൽ താമസിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാനായി സർക്കാർ വീട്ടുനമ്പർ ഇല്ലാതെ തന്നെ കാർഡ് അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ മറവിൽ, ഒരു വീട്ടിൽ താമസിക്കുന്നവർ തന്നെ കാർഡിന് അപേക്ഷിക്കുന്നതായും അധികൃതർ പറയുന്നു. ‌

കോവിഡിനു ശേഷം ആയിരത്തിലേറെ റേഷൻ കാർഡുകളാണ് കാസർകോട് താലൂക്ക് സപ്ലൈ ഓഫിസിൽ നിന്ന് അനുവദിച്ചത്. വ്യാജ അപേക്ഷകൾ കൂടുതലായി വരുന്നതാണ് കാലതാമസത്തിനുള്ള പ്രധാന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!