ഒന്നര പതിറ്റാണ്ടിന് ശേഷം ഫലസ്തീനിൽ തെരഞ്ഞെടുപ്പ്

റാമല്ല: ഒന്നര പതിറ്റാണ്ടിന്‍റെ ഇടവേളക്കു ശേഷം ഫലസ്തീനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു .പാര്‍ലമെന്‍ററി, പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷാവസാനം നടക്കുമെന്ന് പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു. 2006ല്‍ അവസാനമായി നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.
അതെ സമയം പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ ഫത്ഹ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാകും തെരഞ്ഞെടുപ്പ്. ഇസ്രായേല്‍ അധിനിവേശത്തില്‍നിന്ന് സ്വാതന്ത്ര്യത്തിനായി ശ്രമം നടത്തുന്നതിലും ഫലസ്തീന് സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിലും ഇതുവരെയും പ്രസിഡന്‍റ് എന്ന നിലയില്‍ മഹ്മൂദ് അബ്ബാസ് വന്‍ പരാജയമായിരുന്നു.ഇസ്രായേല്‍ കടുത്ത ഉപരോധം നടപ്പാക്കിയിട്ടും ഗസ്സയില്‍ 2007 മുതല്‍ ഭരണം തുടരുന്നത് ഹമാസാണ്. ഉപരോധം ജനജീവിത്തിന് വന്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഇവിടെ പാര്‍ട്ടിക്കു തന്നെയാണ് ഇപ്പോഴും
കൂടുതല്‍ ജനപ്രീതി.പുതിയ ഉത്തരവനുസരിച്ച് നിയമനിര്‍മാണ സഭകളിലേക്ക് തെരഞ്ഞെടുപ്പ് മേയ് 22ന് നടക്കും.

