എല്ലാ കാര്യത്തിലും അഭിപ്രായം പറയാറില്ല: ചെന്നിത്തലക്ക് വി ഡി സതീശന്റെ മറുപടി

തിരുവനന്തപുരം | ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച രമേശ് ചെന്നിത്തലക്ക് പരോക്ഷ മറുപടിയുായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ലോകായുക്ത ഓര്‍ഡിനന്‍സിലെ നിരാകരണ പ്രമേയം പാര്‍ലിമെന്ററി പാര്‍ട്ടിയാണ് ആലോചിക്കേണ്ടത്. തനിക്ക് ഒറ്റക്ക് അത്തരം തീരുമാനം എടുക്കാനാകില്ല. പ്രതിപക്ഷ നേതാവ് പോലും അല്ല തീരുമാനിക്കേണ്ടത്. എല്ലാ കാര്യത്തിലും താന്‍ അഭിപ്രായം പറയാറില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനവും മന്ത്രി ആര്‍ ബിന്ദുവിനെതിരെ കോടതിയില്‍ പോയതും പാര്‍ട്ടിയില്‍ ആലോചിക്കാതെയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തെ കെ എസ് ഇ ബി അഴിമതിയില്‍ അന്വേഷണം വേണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ വൈദ്യുതിമന്ത്രിയെ മുന്‍ വൈദ്യുതി മന്ത്രി ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കണം. ഇടുക്കി ജില്ലയിലെ 100 കണക്കിന് ഏക്കറുകള്‍ സി പി എം സംഘങ്ങള്‍ക്ക് കൈമാറി. വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന്‍ അറിയാതെ 6000 പേര്‍ക്ക് നിയമനം നല്‍കി. ടെണ്ടര്‍ വിവരങ്ങള്‍ പുറത്ത് ചോര്‍ത്തി കൊടുക്കുന്നു.ട്രാന്‍സ് ഗ്രിഡ് പദ്ധതിയില്‍ നടന്നത് അഴിമതിയാണ്. വാട്സ് ആപ് വഴി വരെ നിയമനം നടത്തിയെന്നും ചെന്നിത്തല പറഞ്ഞു.

