KSDLIVENEWS

Real news for everyone

തീവണ്ടിയിൽ ഓടിക്കയറുന്നതിനിടെ വീണ് പരിക്കേറ്റു

SHARE THIS ON

കുമ്പള: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് താഴെ വീണ് ഗുരുതര പരിക്ക്. ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങുകയായിരുന്നു. മൊഗ്രാൽ ചളിയങ്കോട്ടെ അബ്ദുറഹ്മാന്റെ മകൻ സി.എം അലി അക്ബറിനാണ് (19) പരിക്കേറ്റത്.

ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കുമ്പള റെയിൽവേ സ്റ്റേഷനിലാണ് അപകടം. കാഞ്ഞങ്ങാട്ട് സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽ ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥിയാണ്. ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ കുടുങ്ങിയത് കണ്ട മറ്റ് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.

ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റി. നടുവിനും വയറിനും കൈകാലുകൾക്കുമാണ് ഗുരുതരമായി പരുക്കേ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!