KSDLIVENEWS

Real news for everyone

വിവാദങ്ങൾക്കിടെ രാഹുൽ തിരിച്ചെത്തി; ഇന്ന് സഭാസമ്മേളനത്തിൽ പങ്കെടുത്തേക്കും

SHARE THIS ON

ഡൽഹി: ലണ്ടനിലെ പ്രസംഗങ്ങളുടെ പേരിൽ പാർലമെന്റിനകത്തും പുറത്തും ബി.ജെ.പി.നേതൃത്വത്തിൽ രൂക്ഷവിമർശനം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ബുധനാഴ്ച ഡൽഹിയിൽ തിരിച്ചെത്തി. അദ്ദേഹം വ്യാഴാഴ്ച പാർലമെന്റ് യോഗത്തിനെത്തുമെന്ന് പാർട്ടിവൃത്തങ്ങൾ സൂചന നൽകി. രണ്ടാഴ്ചയായി ബ്രിട്ടനിൽ പര്യടനത്തിലായിരുന്നു രാഹുൽ. പൂർവ പഠനകേന്ദ്രമായ കേംബ്രിജ് സർവകലാശാലയിൽ നടത്തിയ സംവാദത്തിനിടെ ഇന്ത്യയിൽ ജനാധിപത്യം ആക്രമണം നേരിടുകയാണെന്നും താനുൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളെ കേന്ദ്രസർക്കാർ നിരീക്ഷിച്ചുവരുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഇത് വിവാദമാക്കിയ ബി.ജെ.പി., രാഹുൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് പാർലമെന്റ് തടസ്സപ്പെടുത്തിവരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!