KSDLIVENEWS

Real news for everyone

കെ.എം ഷാജി വിജിലന്‍സിന് മുന്നില്‍: ചോദ്യം ചെയ്യുന്നു

SHARE THIS ON

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ചോദ്യം ചെയ്യലിനായി കെ.എം ഷാജി എംഎൽഎ വിജിലൻസിന് മുന്നിൽ ഹാജരായി. രാവിലെ പത്ത് മണിയോടെയാണ് തൊണ്ടയാടുള്ള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസിൽ ഹാജരായത്. ഹാജരാവാൻ ഷാജിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. എം.എൽ.എ.യുടെ അഴീക്കോട്ടെ വീട്ടിൽനിന്ന് 47,35,500 രൂപ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോർട്ട് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചു. തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടത്. അനധികൃത സമ്പാദ്യമാണെന്ന് പറയാൻ മാത്രമുള്ള അളവില്ലാത്തതിനാൽ പിടിച്ചെടുത്ത 500 ഗ്രാം സ്വർണവും വിദേശകറൻസികളും ഷാജിക്ക് തിരികെ നൽകിയിരുന്നു. ഭൂമിയിടപാടും സാമ്പത്തിക ഇടപാടും സംബന്ധിച്ച് വിജിലൻസ് പിടിച്ചെടുത്ത 77 രേഖകൾ അടുത്ത ദിവസം തന്നെ കോടതിയിൽ സമർപ്പിക്കും. ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചതായി വിജിലൻസ് കോടതി കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് കോഴിക്കോട് മാലൂർക്കുന്നിലെയും കണ്ണൂർ അഴീക്കോട്ടെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത പണത്തിന് രേഖകൾ ഉണ്ടെന്നാണ് ഷാജി അവകാശപ്പെടുന്നത്. 2011 മുതൽ 2020 വരെയുള്ള ഇടപാടുകളും വിദേശയാത്രകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!