KSDLIVENEWS

Real news for everyone

ജില്ലയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു . മുന്നറിയിപ്പുമായി ജില്ലാ പൊലീസ് മേധാവി

SHARE THIS ON

കാസർകോട് : ജില്ലയിലും കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ ആരംഭിക്കുമെന്ന് പൊലീസ് മുന്നറിയിച്ചു . ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി പി ബി രാജീവ് , ഡിവൈ എസ് പി പി പി സദാനന്ദൻ , സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ് പി വി പ്രദീപ് തുടങ്ങിയവർ കാസർകോട് പുതിയ ബസ്സ്റ്റാന്റിലെ വ്യാപാരസ്ഥാപനങ്ങളിൽ എത്തി നേരിട്ട് അറിയിച്ചു . കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് സ്ഥാപന ഉടമകളെ അറിയിച്ചു . രാത്രി ഒൻപതുമണിക്കകം കടകൾ അടക്കണമെന്നും നിർദ്ദേശിച്ചു . മാസ്ക് ധരിക്കലും സാമൂഹ്യ അകലം പാലിക്കലും അനുസരിക്കാത്തവർക്കു എതിരെയും നടപടി സ്വീകരിക്കും . രാവിലെ പഴയ ബസ്സ്റ്റാന്റിലും പുതിയ ബസ്സ്റ്റാന്റിലും അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടംകൂടി നിൽക്കുന്നതിനെതിരെ നടപടിയെടുക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു . കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സാഹചര്യം ഗുരുതരമായ സാഹചര്യം ഉണ്ടാക്കുമെന്നും ഇക്കാര്യം തിരിച്ചറിഞ്ഞ് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു . ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!