കോട്ടിക്കുളത്തെ കൊലപാതകം ആസൂത്രിതം

പാലക്കുന്ന് : കോട്ടിക്കുളത്ത് കർണ്ണാടക സ്വദേശിയായ മധ്യവയസ്കനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് സൂചന . കൊലപാതകം മറച്ച് വെച്ച് വാഹനാപകടമാണെന്ന് വരുത്തി തീർക്കുന്നതിനുള്ള ശ്രമവും കൊലയാളി നടത്തി . കൊല നടത്തിയതിന് ശേഷം സ്ഥലത്ത് ഉണ്ടായിരുന്ന വലിയ ടയർ മൃതദേഹത്തിന്റെ നെഞ്ചിനുമുകളിലൂടെ അമർത്തി ഉരുട്ടിയതായും വ്യക്തമായി . കോവിഡ് പരിശോധനക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റുമോർട്ടത്തിലൂടെ മാത്രമെ മരണ കാരണം സ്ഥിരീകരിക്കാനാവൂയെന്ന് അധികൃതർ പറഞ്ഞു . ഇന്നലെ പുലർച്ചെ പള്ളിയിലേക്ക് നടന്നു പോകുന്നവരാണ് കടവരാന്തയിൽ ഒരാളെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത് . മുറിവുകളിൽ നിന്ന് രക്തം ഒലിക്കുന്ന നിലയിലായിരുന്നു മൃതദേഹം . വിവരമറിഞ്ഞ് ബേക്കൽ ഡിവൈ എസ് പി കെ എം ബിജുവിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം സമീപത്തെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു . രാത്രിയിൽ സമീപത്തെ ആൾതാമസമില്ലാത്തനിന്ന് ഒരാളുടെ മൃതദേഹം ചാക്കിൽ കിടത്തി വലിച്ചിഴച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ ഉണ്ടായിരുന്നത് . ലഭിച്ചു . കർണ്ണാടക സ്വദേശിയും സ്ഥലത്തെ ഒരു സ്ഥാപനത്തിന്റെ കാവൽക്കാരനാണ് ദൃശ്യത്തിലുണ്ടായിരുന്നത് . ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ് . സ്ഥലത്ത് നിന്നു മംഗ്ളൂരുവിലേയ്ക്ക് യാത്ര ചെയ്തതിന്റെ തെളിവായി രണ്ട് ടിക്കറ്റുകൾ ലഭിച്ചിട്ടുണ്ട് . കൊല്ലപ്പെട്ട ആളും കൊലയാളിയായ യുവാവും മംഗ്ളൂരുവിലേയ്ക്ക് പോവുകയും മദ്യപിക്കുകയും മദ്യം പാർസലായി വാങ്ങി വരികയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി . അതിന് ശേഷം രാത്രി ആൾ താമസമില്ലാത്ത വീട്ടിൽ വെച്ച് ഇരുവരും വാക്കുതർക്കം ഉണ്ടാവുകയും കൊല നടക്കുകയായിരുന്നുവെന്നും ഉറപ്പാക്കിയിട്ടുണ്ട്

