സംസ്ഥാനത്ത് 15 ട്രെയിനുകള്‍ ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ജോടി സ്പെഷല്‍ ട്രെയിനുകള്‍ ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, മംഗളൂരു-നാഗര്‍കോവില്‍ ഏറനാട്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ്, പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ്, ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, തിരുവനന്തപുരം-മംഗളൂരു (06347/48) എക്സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി, എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ്, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി , കൊച്ചുവേളി-മൈസൂരു എക്സ്പ്രസ്, ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എന്നിവയാണു പുനരാരംഭിക്കുക.
കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ
ഏറനാട് ഉള്‍പ്പെടെകേരളത്തിനു പുറത്തേക്കു പോകുന്ന ട്രെയിനുകളുടെ മടക്ക സര്‍വീസ് നാളെ മുതലായിരിക്കും. പാലരുവിയുടെ ആദ്യ സര്‍വീസ് നാളെയാണു കേരളത്തിലെത്തുക. എല്ലാ ട്രെയിനുകളിലും റിസര്‍വേഷന്‍ നിര്‍ബന്ധമാണ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കടിഞ്ഞാണ്‍; ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യം റദ്ദ് ചെയ്തു
നാളെ മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയില്‍ കുറഞ്ഞെന്നും 17 മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇപ്പോള്‍ സ്ഥിതിയില്‍ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗണ്‍ പിന്‍വലിച്ച് 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും. ടിപിആര്‍ 30ന് മുകളിലുള്ള സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും. ടിപിആര്‍ 20ന് മുകളിലാണെങ്കില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍. 8നും 20നും ഇടയില്‍ ടിപിആര്‍ ആണെങ്കില്‍ ഭാഗിക നിയന്ത്രണം. എട്ടില്‍ താഴെയുള്ള സ്ഥാപനങ്ങളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും.
- കോവിഡ് വന്ന് ഭേദമായവരിലെ ക്ഷയരോഗം കണ്ടെത്തും; ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
സംസ്ഥാനം മൊത്തെടുത്താല്‍ രണ്ടാം തരംഗം ഏതാണ് നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി പഞ്ചായത്തുകളില്‍ ടിപിആര്‍ ഉയര്‍ന്നു നില്‍ക്ക

