KSDLIVENEWS

Real news for everyone

സാമ്പത്തിക പ്രതിസന്ധി; പൗരന്മാരോട് ചായ കുടി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ സര്‍ക്കാര്‍

SHARE THIS ON

ഇസ്ലാമാബാദ്: സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായി പൗരന്മാരോട് ചായ കുടി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഗവണ്മെന്റ്.

ഷെഹ്ബാസ് ശരീഫ് മന്ത്രിസഭയിലെ പ്ലാനിങ് വകുപ്പ് മന്ത്രിയായ ഇഹ്‌സാന്‍ ഇക്‌ബാല്‍ ആണ് ജനങ്ങളോട് ദിവസേന ഒന്നോ രണ്ടോ കപ്പുമാത്രമായി ചായകുടി ചുരുക്കണം എന്ന് അഭ്യര്‍ത്ഥിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായ പാകിസ്ഥാന്‍, ഈ ഇനത്തില്‍ മാത്രം ചെലവിടുന്നത് വര്‍ഷാവര്‍ഷം 600 മില്യണ്‍ ഡോളറാണ്. ‘തേയില ഇറക്കുമതി ചെയ്യാന്‍ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങള്‍ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യര്‍ത്ഥന’- ആസൂത്രണ വിഭാഗം മന്ത്രി അഹ്സാന്‍ ഇഖ്ബാല്‍ പറഞ്ഞു. മന്ത്രിയുടെ ഈ നിര്‍ദേശം പാകിസ്താനിലെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

22 കോടി ജനങ്ങളുള്ള പാകിസ്ഥാന്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്‍റെ ധനകമ്മി കൂടുകയാണ്. ജൂലൈയില്‍ ആരംഭിക്കുന്ന 2022/23 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പാകിസ്ഥാന്‍ ധനമന്ത്രി തന്നെയാണ് ഈ കാര്യം അറിയിച്ചത്. ധനക്കമ്മി നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം സുഗമമായി ലഭിക്കാനും കര്‍ശന സാമ്ബത്തിക നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് പാകിസ്ഥാന്‍. സമ്ബന്നര്‍ക്ക് നികുതി വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുതിയ കാറുകള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്കുമെന്നുമാണ് പാക്കിസ്ഥാന്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

സമ്ബന്നര്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുമെന്നും കാറുകളുടെ ഇറക്കുമതി നിരോധിക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് വിലക്കുമെന്നും ബജറ്റ് പറയുന്നു. എന്നാല്‍ സര്‍‍ക്കാര്‍‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച നിരോധനം ഔദ്യോഗിക വാഹനങ്ങളുമായി ബന്ധപ്പെട്ടതാണോ അതോ വ്യക്തിഗത ഉപയോഗത്തിനുള്ളതാണോ എന്ന് വ്യക്തമല്ല. “ഞങ്ങള്‍ ബുദ്ധിമുട്ടുള്ള തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. എന്നാല്‍ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന്‍റെ തുടക്കം മാത്രമാണിത്” പാക്കിസ്ഥാന്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ പറയുന്നത്.

ഐഎംഎഫിന് കീഴിലുള്ള ഏജന്‍സികളുടെ അവസാന അവലോകനത്തില്‍ അംഗീകരിച്ച നയങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ അടുത്ത ധന സഹായം ലഭ്യമാക്കുന്നതിന് മുന്‍പ് ധന കമ്മിയടക്കം പരിഹരിക്കാന്‍ പാകിസ്ഥാനോട് ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു. 2022-23 ല്‍ വരുമാനം 7 ട്രില്യണ്‍ പാകിസ്ഥാന്‍ രൂപയായി (34.65 ബില്യണ്‍ ഡോളര്‍) വര്‍ദ്ധിപ്പിക്കാനും കമ്മി കുറയ്ക്കാനും സഹായിക്കുന്ന നികുതി വെട്ടിപ്പ് സര്‍ക്കാര്‍ തടയുമെന്ന് ഇസ്മായില്‍ പറഞ്ഞു.

2022-23 ലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.9% ധനക്കമ്മി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു, ഇത് നടപ്പുവര്‍ഷത്തില്‍ 8.6% ശതമാനം ആണ്. സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് 96 ബില്യണ്‍ പാകിസ്ഥാന്‍ രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഐഎംഎഫിന്റെ വ്യവസ്ഥകള്‍ പാലിക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നായ വിലകൂടിയ ഇന്ധന സബ്‌സിഡി എടുത്തുകളയല്‍, ഇന്ധനവില 40% വര്‍ധിപ്പിച്ചുകൊണ്ട് പാക് സര്‍ക്കാര്‍ നടപടി എടുത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!