KSDLIVENEWS

Real news for everyone

ഓപറേഷൻ സാഗർ റാണി: ജില്ലയിൽ നടത്തിയ പരിരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോ പഴകിയ മത്സ്യം പിടികൂടി

SHARE THIS ON

കാഞ്ഞങ്ങാട്: ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോഗ്രാം മത്സ്യം ഫിഷറീസ് ഫുഡ് സേഫ്റ്റി, പൊലീസ് ഉദ്യോഗസ്ഥർ കാഞ്ഞങ്ങാട് മാർക്കറ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടി നശിപ്പിച്ചു. തിലോപ്പിയ ഇനത്തിൽപ്പെട്ട മീനാണ് പിടിച്ചെടുത്തത്. പഴകി ദ്രവിച്ച ഭക്ഷ്യയോഗ്യമല്ലാതായിരുന്ന മീനാണ് പിടിച്ചെടുത്തത്. ജില്ല കലക്ടർ കെ. ഇമ്പശേഖർ നിയോഗിച്ച സംയുക്ത അന്വേഷണ സംഘം ജില്ലയിൽ പരിശോധന ഊർജിതമാക്കി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീശൻ ആണ് നേതൃത്വം നൽകുന്നത്. ഫിഷറീസ് ഓഫിസർ കെ.എസ്. ടെസ്സി, ഭക്ഷ്യസുരക്ഷ ഓഫിസർമാരായ അനൂപ് ജേക്കബ്, ഡോ. ബിനു ഗോപാൽ, പൊലീസുദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!