കടലേറ്റം രൂക്ഷം; കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടുകടകള്‍ മാറ്റി, ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്നു. കടലേറ്റം രൂക്ഷമായതോടെ കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചിരുന്ന തട്ടുകടകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ബീച്ചിൽ എത്തിയ ആളുകളെയും ഒഴിപ്പിച്ചു. ശക്തമായ കാറ്റിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന്റെ ഗ്ലാസ് ഡോർ കാറ്റിൽ തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. മടവൂരിൽ മിന്നൽ ചുഴലിയിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായി. പാറക്കൽ പ്രദേശത്ത് മരങ്ങൾവീണ് വീടുകൾ തകർന്നു. എൻജിഒ ക്വാർട്ടേഴ്സിലും മരം വീണ് വീട് തകർന്നു