ഇത് പവര്‍ കെട്ടല്ല: കെ-കട്ട്, ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി; സര്‍ക്കാരിനെതിരെ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സർക്കാരിനും വൈദ്യുതി വകുപ്പിനും എതിരെ രാഹുല്‍ രംഗത്തെത്തിയത്.
“പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!” എന്നായിരുന്നു രാഹുലിന്റെ പരിഹാസം. സംസ്ഥാനത്ത് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വൈദ്യുതി നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് സർക്കാരിന്റെ ‘കെ’ ബ്രാൻഡിംഗിനെ കൂട്ടുപിടിച്ച് രാഹുല്‍ വിമർശനം ഉന്നയിച്ചത്.
കഠിനമായ ചൂടില്‍ ജനം വലയുമ്പോള്‍ വൈദ്യുതി ബോർഡ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാരിന്റെ കെ-റെയില്‍, കെ-ഫോണ്‍ തുടങ്ങിയ പദ്ധതികളുടെ പേരിനൊപ്പമുള്ള ‘കെ’ ഉപയോഗിച്ച് വൈദ്യുതി തടസത്തെ ‘കെ-കട്ട്’ എന്ന് വിളിച്ച രാഹുല്‍, മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

